പത്തനംതിട്ട: വിഷു ഉത്സവത്തിനും മേടമാസ പൂജകള്‍ക്കുമായി ശബരിമല നട ഏപ്രില്‍ 10ന് വൈകിട്ട് 5ന് തുറക്കും. 11 മുതല്‍ ഭക്തര്‍ക്ക് അമ്പലത്തില്‍ പ്രവേശിക്കാം.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. 48 മണിക്കൂറിനള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫ്ക്കറ്റ് ഹാജരാക്കുന്നവര്‍ക്കേ നിലയ്ക്കലില്‍ നിന്നു പ്രവേശനം അനുവദിക്കു. പതിനായിരം പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. 18ന് രാത്രി 10ന് നട അടയ്ക്കും.
Discussion about this post