തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെ സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നതായാണ് വിവരം.
സ്പീക്കര്‍ക്ക് പറയാനുള്ളത് എല്ലാം കസ്റ്റംസിനെ അറിയിച്ചതായി സ്പീക്കറുടെ ഓഫീസ് പറഞ്ഞു. വ്യാഴാഴ്ച കൊച്ചിയിലെ ഓഫിസില്‍ ശ്രീരാമകൃഷ്ണന്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നെങ്കിലും സുഖമില്ലെന്നു പറഞ്ഞ് ഹാജരായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്.
സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്.













