തിരുവനന്തപുരം : കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൊറോണയ്ക്കൊപ്പം ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് സ്പീക്കറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലെ ഐസിയുവിലേക്ക് മാറ്റിയത്.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ള ആളായതിനാലാണ് ശ്രീരാമകൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post