മലപ്പുറം: ചെറുകോട് ശ്രീ ആഞ്ജനേയാശ്രമ സമര്‍പ്പണ യജ്ഞത്തിന് തുടക്കമായി. തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ പരമഗുരു ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ മഹാസമാധിമണ്ഡപത്തില്‍ നിന്നും ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പകര്‍ന്നു നല്‍കിയ ജ്യോതി ശ്രീ ആഞ്ജനേയ ആശ്രമത്തില്‍ പ്രതിഷ്ഠിച്ചതോടെ യജ്ഞകര്‍മങ്ങള്‍ക്ക് തുടക്കമായി. ജ്യോതി ബ്രഹ്മചാരി അരുണ്‍ ഏറ്റുവാങ്ങി.
ശ്രീരാമനവമി മുതല്‍ ഹനുമത് ജയന്തിവരെയുള്ള ദിനങ്ങളിലാണ് യജ്ഞസമര്‍പ്പണം നടക്കുന്നത്. ഗുരുപൂജ, ഗണപതിഹോമം, ഗുരുഗീതാ പരായണം, ശ്രീലളിതാസഹസ്രനാമാര്‍ച്ചന, രാഷ്ട്രരക്ഷാഹോമം, യതിപൂജ, ഹനുമാന്‍ചാലീസ പാരായണം തുടങ്ങിയവ ആശ്രമ സമര്‍പ്പണ യജ്ഞത്തിന്റെ ഭാഗമായി നടക്കും. ബ്രഹ്മചാരി അരുണ്‍ നേതൃത്വം നല്‍കുന്ന ഭക്തജനകൂട്ടായ്മയാണ് ആശ്രമസമര്‍പ്പണയജ്ഞത്തിന് ഭാരവാഹിത്വം വഹിക്കുന്നത്. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് പരിപാടികള്‍ നടക്കുന്നത്.
Discussion about this post