ബെയ്ജിംഗ്: ചൈന വിക്ഷേപിച്ച റോക്കറ്റ് ദിവങ്ങള്ക്കുള്ളില് ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വ്യാഴാഴ്ച വിക്ഷേപിച്ച ചൈനീസ് റോക്കറ്റ് ലോംഗ് മാര്‍ച്ച് 5 ബിയാണ് നിയന്ത്രണം വിട്ട് ഭൂമിയില്‍ പതിക്കാനൊരുങ്ങുന്നത്. വാനനിരീക്ഷകരായ ജൊനാഥന് മക്ഡോവലാണ് ഇതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പ് നല്‍കിയത്. 21,000 കിലോഗ്രാം ഭാരമുള്ള റോക്കറ്റ് ഭൂമിയില്‍ പതിച്ചാല്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാകുക.
ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്ജിംഗ് എന്നീ നഗരങ്ങളിലെവിടെയെങ്കിലും റോക്കറ്റ് പതിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിന് മുന്‍പ് തന്നെ റോക്കറ്റിന്റെ വലിയ ഭാഗം കത്തിത്തീരട്ടെയെന്നാണ് ഗവേഷകര്‍ പ്രാര്‍ത്ഥിക്കുന്നത്. 100 അടി നീളവും, 16 അടി വീതിയുമുള്ള ലോംഗ് മാര്‍ച്ച് 5 ബിയുടെ വേഗത സെക്കന്റില്‍ 6.40 കിലോമീറ്ററാണ്.
സ്വന്തമായി ബഹിരാകാശ നിലയം നിര്‍മ്മിക്കുന്നതിന്റെ ആദ്യ പടിയായാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്. വ്യാഴാഴ്ച 11.23 ഓട് കൂടിയായിരുന്നു വിക്ഷേപണം. എന്നാല്‍ വിക്ഷേപിച്ച് ഒരാഴ്ച പോലും തികയുന്നതിന് മുന്‍പാണ് റോക്കറ്റ് നിലം പതിക്കാനൊരുങ്ങുന്നത്. ആദ്യമായി നടത്തിയ ശ്രമം തന്നെ പരാജയപ്പെടുന്നത് ചൈനയ്ക്ക് വലിയ നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്.
സ്വര്‍ഗത്തിലെ കൊട്ടാരം അഥവാ ടിയാംഗോംഗ് എന്നാണ് ചൈന ബഹിരാകാശ നിലയത്തിന് ഇട്ടിരിക്കുന്ന പേര്. 2022 ഓടെ ഇത് പൂര്‍ത്തിയാക്കാനായിരുന്നു ചൈന ലക്ഷ്യമിട്ടിരുന്നത്.
Discussion about this post