ന്യൂഡല്‍ഹി: മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്നു. ശ്രേഷ്ഠമായ ദൈവശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ കഷ്ടപ്പാടുകള്‍ ദൂരീകരിക്കാനുള്ള നിരവധി ശ്രമങ്ങള്‍ക്കും അദ്ദേഹം എല്ലാക്കാലവും ഓര്‍ക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
.
(ഫയല്‍ ചിത്രം)
മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ ദുഖിക്കുന്നു. ശ്രേഷ്ഠമായ ദൈവശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ കഷ്ടപ്പാടുകള്‍ ദൂരീകരിക്കാനുള്ള നിരവധി ശ്രമങ്ങള്‍ക്കും അദ്ദേഹം ഓര്‍ക്കപ്പെടും.
Discussion about this post