മോസ്‌കോ: സ്പുട്‌നിക് വി കൊറോണ വൈറസ് വാക്‌സീന്റെ ഒറ്റ ഡോസ് വകഭേദത്തിന് റഷ്യയിലെ ആരോഗ്യ വകുപ്പ് അംഗീകാരം നല്‍കി. റഷ്യയിലെ പ്രത്യക്ഷ നിക്ഷേപ ഫണ്ടാണ് (ആര്‍ഡിഐഎഫ്) ഈ വാക്‌സീന്‍ നിര്‍മാണത്തിന് വേണ്ട സാമ്പത്തിക സഹായം നല്‍കിയത്.
79.4 ശതമാനമാണ് വാക്‌സീന്റെ കാര്യക്ഷമത. രണ്ട് ഡോസുള്ള സ്പുട്‌നിക് വി വാക്‌സീന്‍ 91.6 ശതമാനം കാര്യക്ഷമമാണ്. വാക്‌സീന്‍ കുത്തിവച്ച് 28 ദിവസത്തിനുശേഷം നടത്തിയ വിവരശേഖരണത്തിലൂടെയാണ് വാക്‌സീന്‍ ഫലപ്രദമെന്ന് കണ്ടെത്തിയത്.
ലോകത്തെ 60 ഓളം രാജ്യങ്ങളില്‍ റഷ്യന്‍ വാക്‌സീന്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്.10 ഡോളറില്‍ താഴെയാണ് മരുന്നിന് വില.
Discussion about this post