കൊച്ചി: തീവ്രവാദ കേസുകളിലെ പ്രതികളുടെ സുരക്ഷ ശക്‌തപ്പെടുത്തണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. പ്രതികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കു നിര്‍ദേശം നല്‍കണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച അപേക്ഷ എറണാകുളം സിബിഐ കോടതിയില്‍ എന്‍ഐഎ രേഖാമൂലം സമര്‍പ്പിച്ചു.
കഴിഞ്ഞദിവസം മുഖം മറയ്‌ക്കാതെ കൊച്ചി പ്രത്യേക കോടതിയില്‍ കൊണ്ടുവന്ന തടിയന്റവിട നസീര്‍ മാധ്യമങ്ങളോട് സംസാരിച്ചതാണ് എന്‍ഐഎയെ പ്രകോപിപ്പിച്ചത്. സംസ്‌ഥാന പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പിനെ എന്‍ഐഎ അതൃപ്‌തി അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോടതിയില്‍ രേഖാമൂലം അപേക്ഷ നല്‍കിയത്.
Discussion about this post