തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ട വകുപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവായി.
തദ്ദേശസ്ഥാപന മേധാവികള്‍ക്ക് അവരുടെ പരിധിയില്‍ താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ മാതൃവകുപ്പ് മേധാവികളെ അറിയിച്ചശേഷം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം.
സെബി നിയന്ത്രിതമായ സ്റ്റോക്ക് മാര്‍ക്കറ്റ് സ്ഥാപനങ്ങള്‍ക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കായും എസ്എല്‍ബിസി അംഗങ്ങളായ ബാങ്കുകളുടെ ക്ലിയറിംഗ് ഹൗസുകള്‍ക്കും പരമാവധി കുറവ് ജീവനക്കാരുമായി എല്ലാ പ്രവൃത്തിദിവസങ്ങളില്‍ പ്രവര്‍ത്തിക്കാമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
Discussion about this post