എറണാകുളം: കോവിഡ് ചികിത്സയ്ക്കായി അമ്പലമുഗള്‍ റിഫൈനറി സ്‌കൂളില്‍ തയാറാക്കുന്ന താത്കാലിക ചികിത്സ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച്ചയോടെ ആരംഭിക്കാന്‍ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 1000 ഓക്‌സിജന്‍ കിടക്കകള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് ബി.പി.സി.എല്‍ന്റെ സഹകരണത്തോടെ ഇവിടെ പുരോഗമിക്കുന്നത്.
വിഭാവനം ചെയ്യുന്നപോലെ ഈ ചികിത്സ കേന്ദ്രം സജ്ജമായാല്‍ രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള ചികിത്സാ കേന്ദ്രമായി ഇത് മാറുമെന്നും ജില്ലാ കളക്ടര്‍ എസ്. സുഹാസ് അഭിപ്രായപ്പെട്ടു. ഇവിടേക്ക് ആവശ്യമായ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കായുള്ള ആദ്യഘട്ട അഭിമുഖം പൂര്‍ത്തിയായതായി ജില്ലാ ആരോഗ്യ ദൗത്യം പ്രോഗ്രാം മനേജര്‍ അറിയിച്ചു. കോവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ ചെലവില്‍ സജ്ജമാക്കുന്ന കിടക്കകളുടെ നടത്തിപ്പ് ചുമതല പ്രധാന ആശുപത്രികള്‍ക്ക് നല്‍കും. സര്‍ക്കാര്‍ സംവിധാനം വഴിയായിരിക്കും ഈ കിടക്കകള്‍ അനുവദിക്കുന്നത്. ഇവിടങ്ങളില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിലുള്ളവര്‍ക്കും ചികിത്സ ഉറപ്പാക്കും.
Discussion about this post