ആറ്റിങ്ങല്‍: തോട്ടവാരം ചന്ദ്രമംഗലത്ത് വീട്ടില്‍ ജയചന്ദ്രകുമാര്‍ (റിട്ട. പി.എഫ്.കമ്മീഷണര്‍-72) നിര്യാതനായി. ശ്രീ ഇടയാവണത്ത് ദേവീ ക്ഷേത്രം ഭാരവാഹിയും ശ്രീരാമദാസ ആശ്രമ ബന്ധുവുമായിരുന്നു അദ്ദേഹം. കോയിക്കല്‍ കൊട്ടാരം പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് പുനരുദ്ധാരണം നടത്തുന്ന കാര്യങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ആറ്റിങ്ങല്‍ നഗരത്തിന്റെ സമഗ്രവികസനത്തിനായി രൂപരേഖ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഭാര്യ: സുഭദ്രകുമാരി(റിട്ട. പ്രിന്‍സിപ്പല്‍, ആലംകോട് എച്ച്.എസ്.എസ്), മക്കള്‍: സോബി ജയന്‍(ആര്‍.ആര്‍.വി.എച്ച്.എസ്.എസ് കിളിമാനൂര്‍), ശ്യാം ജയന്‍(യു.എസ്.എ), സിമി ജയന്‍(കെ.എസ്.ആര്‍.ടി.സി) മരുമക്കള്‍: വിഷ്ണുമായ(ആരോഗ്യവകുപ്പ്), കൈരളി(യു.എസ്.എ), ഗോപകുമാര്‍(ജെ.എന്‍.ടി.ബി.ആര്‍.ഐ പാലോട്). സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
Discussion about this post