തിരുവനന്തപുരം: 2021ലെ ഒ.എന്‍.വി സാഹിത്യപുരസ്‌കാരം പ്രശസ്ത തമിഴ്കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഡോ.അനില്‍ വളളത്തോള്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രഭാ വര്‍മ്മ എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ശേഷം അവാര്‍ഡ് വിതരണം നടത്തും.
Discussion about this post