തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ രണ്ടു മത്സ്യതൊഴിലാളികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫ് വര്‍ഗീസ്, സേവ്യര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കോസ്റ്റുഗാര്‍ഡ് നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ വിഴിഞ്ഞം അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലാണ് വിഴിഞ്ഞത്ത് തിരയില്‍പ്പെട്ട് ബോട്ട് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മത്സ്യബന്ധനത്തിന് ശേഷം കരയിലേക്ക് തിരികെ വരുന്നതിനിടെ ശക്തമായ തിരയില്‍ അകപ്പെട്ടാണ് ബോട്ട് മുങ്ങിയത്. വളരെ പെട്ടെന്ന് രൂപപ്പെട്ട വലിയ തിരയില്‍പ്പെട്ട് ചെറുവള്ളങ്ങള്‍ കടലിലേക്ക് ഒഴുകി പോവുകയും ചെയ്തു.
Discussion about this post