തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജൂണ്‍ ഒന്നിന്ആരംഭിച്ച് 19 ന് പൂര്‍ത്തിയാകും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴു വരെയാണ്. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കി. എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍ 25 വരെ 70 ക്യാമ്പുകളിലായി നടത്തും.













