Friday, August 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടി; മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി

by Punnyabhumi Desk
May 29, 2021, 08:33 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടി. മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി. എന്നാല്‍ ലോക്ഡൗണ്‍ തുടരും. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണതോതില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ലോക്ഡൗണ്‍ ഒഴിവാക്കാനുള്ള സാഹചര്യമുണ്ടാകണമെങ്കില്‍ ആശുപത്രികളിലെ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുകയും ഐസിയു കിടക്കകളിലെ രോഗികളുടെ എണ്ണം 60 ശതമാനത്തിലും താഴെയാകണം. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ടിപിആര്‍ 15 ശതമാനത്തിലും കുറയണം. പുതിയ രോഗികളുടെ എണ്ണം തുടര്‍ച്ചയായ ഏഴ് ദിവസം കുറയണം. ഈ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടാല്‍ മാത്രമേ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ സാധിക്കൂ.

നിലവില്‍ ഐസിയു കിടക്കകളുടെ 70 ശതമാനത്തിലധികം ഉപയോഗത്തിലാണ്. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 18 ശതമാനത്തിലും അധികമാണ്. അതിനാല്‍ ലോക്ഡൗണ്‍ ഒഴിവാക്കിയാല്‍ രോഗ വ്യാപനം ശക്തമകുകയും നിയന്ത്രണാതീതമാകുകയും ചെയ്യും. ആരോഗ്യ സംവിധാനത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികമായി രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ മരണ സംഖ്യ വര്‍ധിക്കും. ജനങ്ങളുടെ ജീവിതം അപകടത്തില്‍ ആകുന്നത് തടയാനാണ് ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗവര്‍ധനത്തിന്റെ തോത് സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് 20 ശതമാനത്തിലും താഴെയായി. എന്നാല്‍ തിരുവനന്തപുരത്തും പാലക്കാടും ടിപിആര്‍ ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. മലപ്പുറത്ത് ടിപിആര്‍ 17.25 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതിനാലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies