പാറ്റ്‌ന: ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സീന്റെ കുട്ടികളിലെ പരീക്ഷണം തുടങ്ങി. പാട്‌ന എംയിസിലാണ് പരീക്ഷണം തുടങ്ങിയത്.
കോവാക്‌സീന്റെ പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി നേരത്തെ നീതി ആയോഗ് വ്യക്തമാക്കിയിരുന്നു.
രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം ഈ ഘട്ടത്തില്‍ നടക്കുന്നത്. ഫൈസര്‍ ബയോടെക്കിന്റെ വാക്‌സിന് ചില പ്രായത്തിലുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ അമേരിക്കയും കാനഡയും കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു.
Discussion about this post