തിരുവനന്തപുരം: ജൂണ്‍ 7 മുതല്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എല്‍സി/ ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിന് പോകുന്ന അധ്യാപകര്‍ക്ക് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍ നിന്നും സ്പെഷ്യല്‍ സര്‍വ്വീസ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും യാത്രാ സൗകര്യമൊരുക്കാനാണ് കെ.എസ്.ആര്.ടി.സി സ്പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ള അധ്യാപകരും ജീവനക്കാരും തൊട്ടടുത്ത കെ.എസ്.ആര്.ടി.സി ഡിപ്പോയുമായി അടിയന്തരമായി ബന്ധപ്പെടേണ്ടതാണ്. എസ്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയം ജൂണ്‍ 24 വരെയാണ് നടക്കുക.
Discussion about this post