Friday, October 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നെല്ല് സംഭരണത്തില്‍ വര്‍ധനവ്

by Punnyabhumi Desk
Jun 8, 2021, 09:13 am IST
in കേരളം

തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിന്റെ അളവില്‍ ക്രമാനുഗതമായ വര്‍ധനവ്. ഓരോവര്‍ഷവും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കര്‍ഷകരുടെയും സംഭരിക്കുന്ന നെല്ലിന്റെയും അളവ് കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2018-2019 കാലയളവില്‍ 2,10,286 കര്‍ഷകരില്‍ നിന്നും 6.93 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചതെങ്കില്‍ 2019-2020 ആയപ്പോഴേയ്ക്കും 7.09 ലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു. 2021 ജൂണ്‍ 30ന് അവസാനിക്കുന്ന നടപ്പ് സംഭരണ വര്‍ഷത്തിന്‍ ഇതു വരെ 7.29 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കുവാന്‍ കഴിഞ്ഞു. 7.50 ലക്ഷം മെട്രിക് ടണ്‍ നെല്ലെങ്കിലും നടപ്പ് വര്‍ഷത്തില്‍ സംഭരിക്കുവന്‍ കഴിയുമെന്നാണ് അറിയിച്ചിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ 2006 മുതല്‍ സപ്ലൈകോ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ചുവരുന്നു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഗുണനിലവാരത്തിലും തറവിലയുടെയും അടിസ്ഥാനത്തിലാണ് നെല്ല് സംഭരിക്കുന്നത്. ഭക്ഷ്യ-പൊതുവിതരണവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോയുമായി കരാറില്‍ ഏര്‍പ്പെടുന്ന മില്ലുകള്‍ വഴിയാണ് സംഭരണം സാധ്യമാകുന്നത്. 53 മില്ലുകളാണ് സപ്ലൈക്കോയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. സപ്ലൈകോ ഒരു കിലോ നെല്ല് 27.48 രൂപയ്ക്കാണ് സംഭരിക്കുന്നത്. ഇതില്‍ 18.68 രൂപ കേന്ദ്രവിഹിതവം 8.80 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. സംസ്ഥാനസര്‍ക്കാരിന്റെ വിഹിതം 52 പൈസ വര്‍ധിപ്പിച്ചതിനാല്‍ അടുത്ത സീസണ്‍ മുതല്‍ നെല്ലിന് 28 രൂപ വില നല്‍കും.

നെല്ല് സംഭരണത്തിനായി supplycopaddy.in എന്ന വെബ്സൈറ്റിലൂടെ കര്‍ഷകര്‍ക്ക് പേര് രജീസ്റ്റര്‍ ചെയ്യാവുന്നതാണ്. 5ഏക്കര്‍ വരെയുള്ള വ്യക്തിഗത കൃഷിക്കാരുടെ പക്കല്‍ നിന്നും, 25 ഏക്കര്‍ വരെയുള്ള ഗ്രൂപ്പുകളില്‍ നിന്നും നെല്ല് സംഭരിക്കുന്നു. സംഭരിക്കുന്ന നെല്ലിന് സപ്ലൈകോയ്ക്കവേണ്ടി ഇതിനായി തെരഞ്ഞെടുക്കപ്പെട്ട മില്ലുകള്‍ കര്‍ഷകന് PRS (Paddy Receipt Sheet) നല്‍കുന്നു. തുടര്‍ന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ PRS അംഗീകരിക്കുകയും ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ട PRS ല്‍ പറഞ്ഞിരിക്കുന്ന തുക സപ്ലൈകോയുമായി MOU നിലവിലുള്ള ബാങ്കുകള്‍ ലോണായി കര്‍ഷകര്‍ക്ക് നല്‍കുന്നു. ഇത്തരത്തില്‍ സമയബന്ധിതമായിതന്നെ നെല്ലിന്റെ വില കര്‍ഷകന് ലഭ്യമാകുന്നു.

ഈ സീസണില്‍ (2020-2021) നാളിതുവരെ 2.23 ലക്ഷം കര്‍ഷകരില്‍ നിന്നും സംഭരിച്ച 7.07 ലക്ഷം മെട്രിക് ടണ്‍ നെല്ലിന്റെ വിലയായ 1519.06 കോടി രൂപ നല്‍കി കഴിഞ്ഞു.

 

Share
Tweet
Send

Related News

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

പുതിയ വാർത്തകൾ

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies