തൃശൂര്‍: പുരാണങ്ങളിലും മറ്റും മാത്രംകേട്ടിരുന്ന ‘സഹസ്രദള പത്മം’ ഇപ്പോള്‍ കേരളത്തിലും പൂവിടുന്നു. തൃശൂര്‍ പാലക്കല്‍ വെങ്ങിണിശേരിയില്‍ നിന്നാണ് ഈ അപൂര്‍വകാഴ്ച. കേരളത്തില്‍ അപൂര്‍വമായി വിരിയുന്ന ദേവ പുഷ്പമായ ആയിരം ഇതളുള്ള താമരയാണ് (സഹസ്രദള പത്മം) വെങ്ങിണിശേരിയില്‍ വിരിഞ്ഞത്. രണ്ടു മൊട്ടുകളില്‍ ഒന്നാണ് ആദ്യം വിരിഞ്ഞത്.ഇനി വിരിയാന്‍ ഒരു താമര മൊട്ടുകൂടിയുണ്ട്.. തൃശൂര്‍ പാലക്കല്‍ വെങ്ങിണിശേരിയില്‍ ദിവ്യ പ്രതീകിന്റെ വീട്ടുവളപ്പിലാണ് താമര വിരിഞ്ഞത് പന്ത്രണ്ട് ഇഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക് ടബ്ബിലാണ് ദിവ്യ ഈ സഹസ്രദള പത്മം രണ്ടു വര്‍ഷം മുന്‍പ് നട്ടത്. സാധാരണ വലിയ കുളങ്ങളിലാണ് ഈ താമര വിരിഞ്ഞു കണ്ടിട്ടുള്ളത്.
സുഹൃത്തിന്റെ പക്കല്‍ നിന്നു രണ്ടു വര്‍ഷം മുന്‍പാണ് അള്‍ട്ടിമേറ്റ് തൗസന്റ് പെറ്റല്‍ ഇനത്തില്‍ പെട്ട താമരക്കിഴങ്ങ് വാങ്ങി ചെറിയ പ്ലാസ്റ്റിക് ടബില്‍ കുഴിച്ച് നട്ടത്.
ആയിരം ഇതളുള്ള വിഭാഗത്തില്‍ രണ്ടുതരം ഉള്‍പ്പെടെ നൂറോളം ഇനം മറ്റു താമരകളും ദിവ്യ പ്രതീക് നട്ട് പരിപാലിക്കുന്നുണ്ട്. ജപ്പാന്‍, മുംബൈ എന്നിവിടങ്ങളിലാണ് ആയിരം ഇതളുള്ള താമര കൂടുതലും ഉള്ളത്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിക്കാത്തതാണെങ്കിലും നേരത്തെ കൊച്ചി, തിരുവല്ല കറ്റോട് എന്നിവിടങ്ങളിലും ഇത്തരം താമര വിരിഞ്ഞിരുന്നു.
Discussion about this post