തിരുവനന്തപുരം: സംസ്ഥാനത്ത് പാല് വില ഇപ്പോള്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. മില്‍മയുടെ ശിപാര്‍ശ സര്‍ക്കാരിന് മുന്നില്‍ ഇത് വരെ കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മില്‍മ പാലിന് വില കൂട്ടാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തതായി മില്‍മ എറണാകുളം ചെയര്മാന് ജോണ്‍ തെരുവത്ത് പറഞ്ഞിരുന്നു. ലിറ്ററിന് അഞ്ച് രൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കാലിത്തീറ്റ വില കൂടുന്ന സാഹചര്യത്തില്‍ പാലിന്റെ വില വര്‍ധിപ്പിക്കണമെന്നായിരുന്നു മില്‍മ ആവശ്യപ്പെട്ടത്.
Discussion about this post