കൊട്ടിയൂര്‍: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ചേങ്കോട്ടുകോണം ആശ്രമത്തിന്റെ ആശ്രമബന്ധു പുരസ്‌കാര ദാനം കൊട്ടിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ സംഘടിപ്പിച്ചു.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നേതൃത്വത്തില്‍ നടന്ന പാലുകാച്ചിമല പ്രക്ഷോഭ പരിപാടികളില്‍ ഭാഗഭാക്കായിരുന്ന ആശ്രമബന്ധു ടി.പി.ഗോപിനാഥന്‍ നായര്‍ക്കാണ് പുരസ്‌കാരം സമ്മാനിച്ചത്.
ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നിര്‍ദ്ദേശപ്രകാരം ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡന്റ് എസ്.കിഷോര്‍ കുമാര്‍ പുരസ്‌കാരം സമ്മാനിച്ചു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടന്ന യോഗത്തില്‍ പി. എസ്. മോഹനന്‍ കൊട്ടിയൂര്‍ അദ്ധ്യക്ഷത വഹിച്ചു.
ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മംഗലശേരി, വി.കെ.ബാലകൃഷ്ണന്‍, അരുണ്‍, ഭരത്, കെ.സുനില്‍കുമാര്‍, വി.കെ.ചന്ദ്രന്‍, കെ.സി.രാധാകൃഷ്ണന്‍, രാജേഷ് നടുക്കായലുങ്കല്‍, സുരേഷ് കൊട്ടിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പാലുകാച്ചി മല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.
Discussion about this post