തിരുവനന്തപുരം: ഡോ.എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്ററിന്റെ പ്രഥമ ഡോ.എ.പി.ജെ.അബ്ദുല്‍ കലാം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശാസ്ത്ര വിദ്യാഭ്യാസ ആരോഗ്യ സാങ്കേതിക മേഖലകളില്‍ മികവു പുലര്‍ത്തുന്നവര്‍ക്കായുള്ള ആദരവ് എന്ന നിലയിലാണ് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ത്ഥം പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബഹിരാകാശ ശാസ്ത്രജ്ഞനും, മുന്‍ വി.എസ്.എസ്.സി.ഡയറക്ടറും, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ ഡോ.എം.സി.ദത്തന്‍, പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂള്‍ മാനേജര്‍ ആനന്ദ് കണ്ണശ, നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രൊ ചാന്‍സിലര്‍ ഡോ.എം.എസ്.ഫൈസല്‍ഖാന്‍ എന്നിവരെ വിവിധ മേഖലകളില്‍ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തു.
രാജീവ്‌മോഹന്‍ (അച്ചീവ്‌മെന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ്), മുഹമ്മദ് ആസിഫ് (കര്‍മ്മശ്രഷ്ഠ അവാര്‍ഡ്), ഡോ.അബ്ദുല്‍ സത്താര്‍ (കര്‍മ്മ ശ്രേയസ്), കെ.റ്റി.രാജു നാരായണന്‍ (ഗുരുശ്രേഷ്ഠ), കവിതാ ജയന്‍ (നാട്യ രത്‌ന), പി.അഷറഫ് (ജൈവശ്രീ) ഡോ.ഹേമരൂപേഷ് (ആരോഗ്യ മിത്ര), അലെയ്ന്‍ എറിക് ലാല്‍ (ഭൂമിമിത്ര) എന്നിവര്‍ക്കാണ് മറ്റു പുരസ്‌കാരങ്ങള്‍.
ജി.രഘുനാഥ് കുളനട, ഡോ. പ്രവീണ്‍ സാകല്യ, രാംദാസ് കതിരൂര്‍ എന്നിവര്‍ അംഗങ്ങളായും അഡ്വ.എസ്.ജലീല്‍ മുഹമ്മദ് അധ്യക്ഷനുമായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
Discussion about this post