തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ രക്ഷപ്പെട്ടു. തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് രക്ഷപ്പെട്ടത്. 2017ല്‍ തിരുവനന്തപുരത്ത് നടന്ന കൊലക്കേസിലെ പ്രതിയാണ്.
ചൊവ്വാഴ്ച രാവിലെ ജയിലിലെ ജോലിക്കു കൊണ്ടു പോകുന്നതിന് തടവുകാരെ പുറത്തിറക്കിയിരുന്നു. ഇതിനു ശേഷമാണ് ഇയാളെ കാണാതായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.













