തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഈ മാസം ശമ്പളം വൈകുമെന്ന് അറിയിപ്പ്. സര്‍ക്കാര്‍ നല്‍കേണ്ട 65 കോടി രൂപ ധനസഹായം ലഭിച്ചിട്ടില്ലെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് ധനവകുപ്പ് കോര്‍പറേഷനെ അറിയിച്ചത്.
ഓഗസ്റ്റ് മാസത്തിലും പത്താം തീയതിയായിട്ടും ശമ്പളം നല്‍കാത്തതിന് മുന്‍പ് ജീവനക്കാര്‍ എം.ഡിയെ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം പത്ത് വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കിയിട്ടില്ല. കെ സ്വിഫ്റ്റിനോടുളള തങ്ങളുടെ എതിര്‍പ്പ് മൂലം സര്‍ക്കാര്‍ മനപൂര്‍വം ശമ്പളം വൈകിപ്പിക്കുകയാണെന്നാണ് തൊഴിലാളി സംഘടനകളുടെ വാദം.
Discussion about this post