ന്യൂഡല്‍ഹി: നാളെ എന്‍ഡിഎ യോഗം ചേരും. കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് എല്‍.കെ.അഡ്വാനിയുടെ വീട്ടില്‍ ചേര്‍ന്ന ബിജെപിയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. യോഗം രാവിലെ 10 മണിക്കു ആരംഭിക്കും. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്നു തീരുമാനിക്കുകയാണ് മുഖ്യ അജന്‍ഡ. യോഗത്തില്‍ സിഎജി റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ച നടത്തും.
Discussion about this post