തിരുവനന്തപുരം: തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള ചെമ്പോല വ്യാജമാണോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് കത്ത് നല്‍കി.
ചെമ്പിന്റെ കാലപഴക്കം ഉള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആവശ്യം. മോന്‍സന്റെ കൈവശമുള്ള ചെമ്പോലയുടെ ചെന്പ് തൃശൂരില്‍ നിന്നും വാങ്ങിയതാണെന്ന് ഇയാളുടെ സുഹൃത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.













