തിരുവനന്തപുരം: കേരള സ്വകാര്യ സ്‌കൂള്‍ മാനേജുമെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയനേട്ടം കൈവരിച്ച സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരവിതരണം കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ-സിവില്‍ സ്‌പ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിച്ചു. കെ.ആര്‍.എസ്.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ആനന്ദ് കണ്ണശ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഫാദര്‍ പീറ്റര്‍ ജോര്‍ജ്ജ്, ജില്ലാ സെക്രട്ടറി എസ്.എം.രഞ്ജു, ജില്ലാഭാരവാഹി ഷിജിന്‍ കലാം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠത്തിനു വേണ്ടി പ്രിന്‍സിപ്പല്‍ ആര്‍.ശ്രീരേഖ പുരസ്‌കാരം ഏറ്റുവാങ്ങി.
Discussion about this post