ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതോടെ തമിഴ്‌നാട്-ആന്ധ്രാ തീരത്ത് ഇന്നുമുതല്‍ നാലു ദിവസം ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
തിരുവള്ളൂര്‍, കാരൈക്കുറിച്ചി, സേലം, വെല്ലൂര്‍, തിരുവണ്ണാമലൈ, റാണിപേട്ട്, തിരുപട്ടൂര്‍, കോയന്പത്തൂര്‍, ചെങ്കല്‍പേട്ട്, നാമക്കല്‍, തിരുച്ചിറപ്പള്ളി, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളില്‍ മഴ കനക്കും.













