അഹമ്മദാബാദ്: പാകിസ്താനില്‍ നിന്ന് ഇന്ത്യന്‍ തുറമുഖങ്ങളിലൂടെ ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ച അപകടകരമായ റേഡിയോ ആക്ടീവ് വസ്തുക്കള്‍ പിടിച്ചെടുത്തു. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ വെച്ച് കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രാസവസ്തുക്കള്‍ പിടികൂടിയത് എന്ന് അദാനി പോര്‍ട്ട്സ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യയിലൂടെ അപകടകരമായ വസ്തുക്കള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ ചരക്ക് പിടിച്ചെടുത്തു. കറാച്ചിയില്‍ നിന്നും ഷാംഗ്ഹായിലേക്ക് അയച്ച ചരക്ക് കപ്പലില്‍ അപകടകരമല്ലാത്തവ എന്ന പട്ടികയിലാണ് ഇത് ഉള്‍പ്പെടുത്തിയിരുന്നത്.
Discussion about this post