തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്കിയ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിച്ച കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു. അനുപമയുടെയും പങ്കാളിയുടേയും സാമ്പിള്‍ ഉച്ച കഴിഞ്ഞ് എടുക്കും. ഡിഎന്‍എ പരിശോധനാ ഫലം അനുകൂലമായാലും കോടതി വഴിയാകും അനുപമയ്ക്ക് കുട്ടിയെ കൈമാറുകയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ആന്ധ്രയില്‍ ഡിഎന്‍എ പരിശോധന നടത്താത്തത് സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ലൈസന്‍സില്ലാതെയാണ് ശിശുക്ഷേ സമിതി കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന വാദം ആരോഗ്യമന്ത്രി തള്ളി. 2022 ഡിസംബര്‍ വരെ ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസന്‍സുണ്ടെന്നും മന്ത്രി പറഞ്ഞു.
Discussion about this post