കൊച്ചി: ശബരിമല ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള അരവണ പ്രസാദ നിര്‍മാണം ഉള്ളതാണോയെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വിശദീകരണം നല്‍കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. മറ്റ് മതസ്ഥരുടെ മുദ്രവച്ച ആഹാരസാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം.
Discussion about this post