ബ്രസ്സെല്‍സ്: ബെല്‍ജിയം ആന്റ്വെര്‍പ്പ് മൃഗശാലയില്‍ രണ്ട് ഹിപ്പോപ്പൊട്ടാമസുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പതിന്നാലും നാല്‍പ്പത്തിയൊന്നും വയസുള്ള ഹിമാനി, ഹെര്‍മിയന്‍ എന്നീ ഹിപ്പോകള്‍ക്കാണ് കൊവിഡ് പത്തൊന്‍പത് സ്ഥിരീകരിച്ചതെന്ന് മൃഗശാല അധികൃതര്‍ വെളിപ്പെടുത്തി.
വൈറസ് സ്ഥിരീകരിച്ച ഹിപ്പോകള്‍ക്ക് നിലവില്‍ മൂക്കൊലിപ്പല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവ ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. തന്റെ അറിവില്‍ ഹിപ്പോപ്പൊട്ടാമസുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണെന്നും ഇതിന് മുന്‍പ് പൂച്ചകളിലും കുരങ്ങുകളിലുമാണ് ഇതുവരെ രോഗം കണ്ടെത്തിയതെന്നും ആന്റ്വെര്‍പ്പ് മൃഗശാലയിലെ മൃഗഡോക്ടറായ ഫ്രാന്‍സിസ് വെര്‍കാമന്‍ പറഞ്ഞു. മൃഗശാലയിലെ ജീവനക്കാര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ഹിപ്പോകള്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച് ലോകമെമ്പാടുമുള്ള മൃഗശാലകളിലെ മൃഗങ്ങളിലും മറ്റ് വളര്‍ത്തുമൃഗങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം നെബ്രാസ്‌കയിലെ ഒരു മൃഗശാലയില്‍ മൂന്ന് ഹിമപ്പുലികള്‍ കൊവിഡ് ബാധിച്ച് ചത്തിരുന്നു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് കൊവിഡ് പകരുന്നതിന് സാദ്ധ്യത കുറവാണെങ്കിലും മനുഷ്യരില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളിലേയ്ക്ക് രോഗം പകരുമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.
Discussion about this post