തിരുവനന്തപുരം: പോലീസിനായി ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാനുള്ള സാങ്കേതിക പരിശോധനയില്‍ മൂന്ന് കമ്പനികള്‍ യോഗ്യത നേടി. ചിപ്‌സണ്‍ ഏവി യേഷന്‍, ഒഎസ്എസ് എയര്‍മാനേജ്‌മെന്റ്, ഹെലിവേ ചാര്‍ട്ടേഴ്‌സ് കമ്പനികളാണ് യോഗ്യത നേടിയത്.
തമിഴ്‌നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്കായി ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്ന കമ്പനികളാണിത്. സാമ്പത്തിക ബിഡില്‍ കൂടി യോഗ്യത നേടുന്ന കമ്പനിക്കാവും യോഗ്യത. നടപടിക്രമങ്ങള്‍ അടുത്തയാഴ്ച പൂര്‍ത്തിയാകും.
ആറ് വിഐപി യാത്രക്കാരെയും ഒമ്പതു സാധാരണ യാത്രക്കാരെയും ഓരോരുത്തരുടെയും പത്ത് കിലോ ലഗേജും വഹിക്കാനാവുന്ന കോപ്ടറാണ് ഇത്തവണ വാടകയ്‌ക്കെടുക്കുക. 15വര്‍ഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടര്‍ പ്രതിമാസം 20 മണിക്കൂറെങ്കിലും പറക്കണം. കൂടുതല്‍ പറന്നാല്‍ മണിക്കൂര്‍ കണക്കില്‍ അധികതുക നല്‍കും. 50 ലക്ഷം രൂപയാണ് ബിഡ് ബോണ്ട് തുകയായി നിശ്ചയിച്ചിട്ടുള്ളത്.
Discussion about this post