ന്യൂഡല്‍ഹി: സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. കേരളത്തിന്റെ ആവശ്യം ആര്‍ബിഐ തള്ളിയതാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന് ലോക്സഭയില്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുന്ന നോട്ടീസുകള്‍ പിന്‍വലിക്കില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകാരമില്ലാത്ത സംഘങ്ങളെ സംബന്ധിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. പൊതുജനങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ടത് ആര്‍ബിഐയുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സഹകരണ സംഘങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി ആര്‍ബിഐ നേരത്തേ പത്രപരസ്യം പുറത്തിറക്കിയിരുന്നു. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും കുറിപ്പില്‍ പറയുന്നു.
Discussion about this post