കൊച്ചി: കിഴക്കമ്പലം കിറ്റക്സിലെ ജീവനക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 163 പേരെ അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പടെ 12 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, ആക്രമികള്‍ പോലീസ് ഇന്‍സ്പെക്ടറെ വധിക്കാന്‍ ശ്രമിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. എസ്എച്ച്ഒ ഉള്‍പ്പടെയുള്ള പോലീസിനെ വധിക്കാന്‍ ശ്രമിച്ചത് 50ലേറെ പേര്‍ ചേര്‍ന്നാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കല്ല്, മരവടി,മാരകായുധങ്ങള്‍ എന്നിവ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു. പോലീസ് ജീപ്പ് കത്തിച്ചു. സര്‍ക്കാരിന് 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.
Discussion about this post