തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അഡ്വ.കെ. അയ്യപ്പന് പിള്ള അന്തരിച്ചു. നൂറ്റിയേഴ് വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ ആറോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തില്‍. ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന അദ്ദേഹം രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ബാര്‍ കൗണ്‍സില്‍ അംഗവുമായിരുന്നു. അനന്തപുരിയുടെ കാരണവരായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
തൈക്കാട് പൊലീസ് ലെയ്ന്‍ റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നാനാതുറയിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
1934ല്‍ മഹാത്മാഗാന്ധിയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് അയ്യപ്പന്‍പിള്ള പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. 1930കളില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ദേശീയ പ്രസ്ഥാനത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും ആകൃഷ്ടനായി. ഗാന്ധിജിയുമായുള്ള അടുപ്പം വഴിത്തിരിവായി.
ഭാര്യ രാജമ്മ ഏതാനും വര്‍ഷം മുമ്പ് മരിച്ചു. മക്കള്‍:ഗീത, അനൂപ്കുമാര്‍ (റിട്ട. മാനേജര്‍, സിന്‍ഡിക്കേറ്റ് ബാങ്ക്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്). മരുമക്കള്‍: രാജ്കുമാര് (റിട്ട. ചീഫ് എന്‍ജിനീയര്‍, സപ്തഗിരി സ്റ്റീല്‍സ്), ഹേമലത.
Discussion about this post