ബെയ്ജിംഗ്: ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യത്തിന്റെ തെളിവ് ചൈനയുടെ ചാംഗ് ഇ 5 പേടകം കണ്ടെത്തി.
പേടകം ശേഖരിച്ച ചന്ദ്രനിലെ മണ്ണില്‍ ഒരു ടണ്ണില്‍ 120 ഗ്രാം എന്ന കണക്കിലും പാറയില്‍ 180 ഗ്രാം എന്ന കണക്കിലുമാണ് ജലം കണ്ടെത്തിയതെന്ന് സയന്‍സ് അഡ്വാന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചന്ദ്രനില്‍ ജലസാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ തെളിവ് കണ്ടെത്തുന്നത് ആദ്യമാണ്.













