തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ ഇന്ന് വീണ്ടും അവലോകനയോഗം ചേരും. വൈകിട്ട് അഞ്ചിന് ചേരുന്ന യോഗത്തില്‍ നിലവിലെ സ്ഥിതി ചര്‍ച്ചയാകും.
വരുന്ന ഞായറാഴ്ച കൂടി ലോക്ഡൗണിന് സമാന നിയന്ത്രണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധ്യത കുറവാണ്. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ യോഗത്തില്‍ പങ്കെടുക്കും.
എറണാകുളത്ത് പ്രതിദിന കേസുകള്‍ 11,000 കടന്നതും തിരുവനന്തപുരത്ത് പതിനായിരത്തിനടുത്ത് കേസുകളില്‍ തുടരുന്നതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഗുരുതര രോഗബാധിതരുടെയും ആശുപത്രികളില്‍ ചികിത്സയ്ക്കു പ്രവേശിപ്പിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നതും സ്ഥിതി രൂക്ഷമാക്കുന്നതായാണ് വിലയിരുത്തല്‍.
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും അതിലുള്ള വര്‍ധനവും കണക്കാക്കി ജില്ലകളെ മൂന്നായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ആദ്യ രണ്ട് കാറ്റഗറിയില്‍ ചില ജില്ലകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും മൂന്നാമത്തെ കാറ്റഗറിയില്‍ ഇതുവരെ ഒരു ജില്ലയും ഉള്‍പ്പെട്ടിട്ടില്ല. കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള സി കാറ്റഗറിയിലേക്ക് ഒരു ജില്ലയെയും ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.













