അയിരൂര്‍: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ പത്തനംതിട്ട ജില്ലാ സ്വാഗതസംഘ രൂപീകരണം (2025 ഡിസംബര്‍ 12) നാളെ വൈകുന്നേരം മൂന്നു മണിക്ക് അയിരൂര്‍ വിദ്യാധിരാജ മന്ദിരത്തില്‍ വെച്ച് നടക്കുന്നു.
യോഗത്തില്‍ ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത്, ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലയിലെ എല്ലാപ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള കൂട്ടായ്മയാണ് ജില്ലയില്‍ രൂപീകരിക്കുന്നത്.













