ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ 2026 ജനുവരിയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ മലപ്പുറം ജില്ലയിലെ മലയോര മേഖലയിലെ സ്വാഗതസംഘ രൂപീകരണം 2025 ഡിസംബര്‍ 8ന് എളയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ച് നടന്നു.
ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അധ്യക്ഷന്‍ കിഷോര്‍ കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി വിഷയാവതരണം നടത്തി.
ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത് സമീക്ഷയുടെ വിശദീകരണം നല്‍കി. ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മംഗലശ്ശേരി, മാനേജിങ് കമ്മിറ്റി അംഗം വിജയകുമാരി എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.
സ്വാഗതസംഘ ഭാരവാഹികള്‍
ചെയര്‍മാന്‍: ശശി വിളയില്‍, വൈസ് ചെയര്‍മാന്‍മാര്‍: ഗംഗാധരന്‍ മേലാറ്റൂര്‍, ഗോപി നറുകര, കുഞ്ഞന്‍ പരുത്തിക്കോട്ടുമണ്ണ, രാജന്‍ മേലാറ്റൂര്‍
ജനറല്‍ കണ്‍വീനര്‍: ബാബു മങ്കട, ജോയിന്റ് കണ്‍വീനമാര്‍: സുരേഷ് ചാത്തല്ലൂര്‍, സുനില്‍ ബാബു പുന്നപ്പാല, ഷിജിന്‍ പൂളക്കല്‍, പ്രശാന്ത് പുളിക്കല്‍, ട്രഷറര്‍: വിജയകുമാരി ഊരകം
ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍:-
സുന്ദരന്‍ ഉപ്പട, ഗോപി പോത്തുകല്ല്, ബിനു രവിമംഗലം, ബാലന്‍ കൊണ്ടോട്ടി, ചന്ദുട്ടി തൃപ്പനച്ചി, മണി ചെറുകോട്, വിഷ്ണു കുറ്റിയില്‍, രാജന്‍ പരുത്തിക്കോട്ട്മണ്ണ.
സ്വാഗതസംഘ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും ചേര്‍ത്ത് കൊണ്ടും വൈസ് ചെയര്‍മാന്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവരെയും ഉള്‍പ്പെടെത്തിക്കൊണ്ട് 108 അംഗ സ്വാഗതസംഘ സമിതിയായി വിപുലീകരിക്കാന്‍ തീരുമാനിച്ചു.
2026 ജനുവരി 11ന് മലപ്പുറം ജില്ലയില്‍ രണ്ട് സമ്മേളനങ്ങള്‍ ഉള്ളതില്‍ രാവിലെ 10 മണി മുതല്‍ ഉച്ചവരെ മലയോര മേഖലയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷ വണ്ടൂരിലോ പൂക്കോട്ടുംപാടത്തോ വെച്ച് നടത്തണം എന്ന അഭിപ്രായം ഉണ്ടായതിനാല്‍ സാഹചര്യം പരിശോധിച്ച് രണ്ട് ദിവസത്തിനകം സ്ഥലം ഉറപ്പിക്കാന്‍ തീരുമാനിച്ചു.













