ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തില്‍ നിലനിന്നിരുന്ന പ്രാതിനിധ്യ വോട്ടവകാശ രീതി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ അപ്പീലിന് പോകുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം നല്കുന്ന രീതി എസ്എന്‍ഡിപി യോഗത്തില്‍ പ്രായോഗികമല്ല. ഹൈക്കോടതി വിധിയില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാല്‍ വെള്ളാപ്പള്ളിയുടെ മറുചേരിയിലുള്ള പ്രമുഖരെല്ലാം വിധി സ്വാഗം ചെയ്തു. യോഗം മുന്‍ പ്രസിഡന്റ് സി.കെ.വിദ്യാസാഗര്‍, വ്യവസായി ബിജു രമേശ് എന്നിവരാണ് വിധി സ്വാഗതം ചെയ്തത്. വിധി എസ്എന്‍ഡിപി യോഗത്തില്‍ ജനാധിപത്യം കൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് ഇരുവരും പ്രതികരിച്ചത്.
Discussion about this post