കൊച്ചി: ദിലീപ് ഹാജരാക്കിയ ആറു ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. രജിസ്ട്രാര്‍ ജനറല്‍ ഇന്നുതന്നെ ആറ് ഫോണുകള്‍ കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിട്ടു.
ആറ് ഫോണുകളില്‍ അഞ്ച് എണ്ണം പ്രോസിക്യൂഷന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറുന്നതില്‍ മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനമെടുക്കാം. ഫോണുകളുടെ പാറ്റേണ്‍ ലോക്കുകള്‍ നല്‍കാനും പ്രതികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. ഉച്ചയ്ക്ക് 1.45നാണ് കേസ് പരിഗണിക്കുക. ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Discussion about this post