Saturday, May 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

രാമായണത്തിലൂടെ…

by Punnyabhumi Desk
Aug 9, 2011, 06:00 pm IST
in മറ്റുവാര്‍ത്തകള്‍
ജയ് സീതാരാം

ജയ് സീതാരാം

സ്വാമി സത്യാനന്ദ സരസ്വതി

ജയ് സീതാരാം

മാരുതി
ആഞ്ജനേയമതി പാടലാനനം
കാഞ്ചനാദ്രികമനീയവിഗ്രഹം
പാരിജാതതരുമൂലവാസിനം
ഭാവയാമി പവമാനനന്ദനം
യത്രയത്ര രഘുനാമകീര്‍ത്തനം
തത്ര തത്രകൃതമസ്തകാഞ്ജലിം
ബാഷ്പവാരിപരിപൂര്‍ണലോചനം
മാരുതം നമത രാക്ഷസാന്തകം
മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ
ഗോഷ്പദീകൃത വാരാശിം
മശകീകൃതരാക്ഷസക്
രാമായണമാഹാമാലാ
രത്‌നംവന്ദ്യേ നിലാത്മജം
നമോസ്തു രാമായ സലക്ഷ്മണായ
ദൈവൈ്യചതസൈ്യജനകാത്മജായൈ
നമോസ്തു രുദ്രോരുയമാനി ലേഭ്യോ
നമോസ്തു ചന്ദ്രാര്‍ക്കമരുദ്ഗണേദ്യഃ
ഭാരതസംസ്‌കാരം കരുപ്പിടിപ്പിച്ച മഹാ സങ്കല്പങ്ങളും മഹാതത്വങ്ങളും അനവധിയുണ്ട്. മഹാപുരുഷന്മാരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവയില്‍ അതീവശ്രദ്ധേയങ്ങളാണ്. അനുകരിക്കുവാനും അഭ്യസിക്കുവാനും ഉപാസനാശക്തികൊണ്ട് താദ്ത്മ്യം പ്രാപിക്കുവാനുമുള്ള അത്ഭുതസിദ്ധി മഹാത്മാക്കളുടെ അനുഗ്രഹം കൊണ്ട് ലഭിക്കുന്നു. അലസത നീങ്ങി അത്ഭുതകരമായ ക്ഷമാപാടവം അതുകൊണ്ട് ഉണ്ടാകുന്നു. അഹന്തയും ആര്‍ഭാടവും ഇല്ലാത്ത ജീവിതത്തിന് അത് അടിത്തറയാകുന്നു. ആത്മവിസ്മൃതിയും ആത്മനിര്‍വൃതിയും അതുകൊണ്ട് ലഭിക്കുന്നു. അടിമത്തം സൃഷ്ടിച്ച അനാഥത്വവും അലസതയും അതോടെ നശിക്കുന്നു. അല്പബുദ്ധി വിശ്വദര്‍ശിയായി വളരുന്നു. പരിമിതികള്‍ പരിഛേദിക്കപ്പെടുന്നു. പാദുകപൂജ പരബ്രഹ്മപൂജയായി പരിണമിക്കുന്നു. പങ്കിലചിന്തകള്‍ പാവനചിന്തകള്‍ക്കു വഴിമാറുന്നു. അല്പത്വം അനന്തതയില്‍ വിലയിക്കുന്നു. സേവ്യസേവക ഭാവം ഏകീഭവിക്കുന്നു. അനുസരണം ആത്മനിഷ്ഠയായി ശക്തിയാര്‍ഡ്ഡിക്കുന്നു. കര്‍മം ജ്ഞാനത്തിനു വഴികാട്ടുന്നു. ജ്ഞാനം കര്‍മത്തെ നിയന്ത്രിക്കുന്നു. യോഗാനുഭൂതി ആത്മാനുഭൂതിയാണെന്നറിയുന്നു. വിനയം വിജ്ഞാനത്തിനു വഴിതെളിക്കുന്നു. പ്രേയസ്സ് ശ്രേയസ്സിന് പാദകം പണിയുന്നു. സന്നിധിയും സാന്നിധ്യവും താദാത്മ്യം പ്രാപിക്കുന്നു. വ്യക്തിയും തത്വവും അനന്യഭാവം കൈക്കൊള്ളുന്നു. കാരുണ്യം കൊണ്ട് കരുത്താര്‍ജ്ജിച്ച സങ്കല്പം അധര്‍മത്തെ കര്‍ക്കശമായി നേരിടുന്നു.
ആഞ്ജനേയ മഹാപ്രഭുവിന്റെ സവിശേഷതകള്‍
മരവിച്ചും മാനഭംഗപ്പെട്ടും മനംമടുത്ത മനുഷ്യത്വം ചരിത്രരേഖകളില്‍ ധാരാളമുണ്ട്. ലോകസാഹിത്യം സംഭാവനചെയ്ത സമശീര്‍ഷതയും ധര്‍മലക്ഷ്യവും സമ്പത്തിനെ അതിജീവിച്ച് സമര്‍പണത്തെ സാധൂകരിച്ച സന്ദര്‍ഭങ്ങളും ഒട്ടും കുറവല്ല. സ്വാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും ധര്‍മവും അധര്‍മവും തമ്മിലുള്ള പോരാട്ടങ്ങളില്‍ സ്വാര്‍ത്ഥതയും അധര്‍മചിന്തയും താല്ക്കാലിക വിജയം കൈവരിച്ച് ലങ്കാപുരങ്ങള്‍ അനേകം പടുത്തുയര്‍ത്തിയിട്ടുണ്ട്. അനേകായിരം രാവണന്മാര്‍ അവകളില്‍ യഥേഷ്ടം സൈ്വരവിഹാരം നടത്തിയിട്ടുണ്ട്. മര്‍ദിക്കപ്പെട്ട മനുഷ്യത്വത്തില്‍ നിന്ന് പിടഞ്ഞെഴുന്നേറ്റ ധര്‍മബോധം അജയ്യമായ മഹാശക്തിയായി പ്രളയാശക്തിയെപ്പോലെ പടര്‍ന്നുപിടിച്ചിട്ടുണ്ട്. എങ്കിലും അധര്‍മത്തെയല്ലാതം ശാലീനങ്ങളായ യാതൊന്നിനേയും ആക്രമിക്കുവാന്‍ തയ്യാറായിട്ടില്ല. ത്യാഗവും സേവനവും കൊണ്ടുള്ള പുണ്യം നേടിയ അനുഭവങ്ങളാണ് മനുഷ്യലോകത്തിനു വഴികാട്ടിയിട്ടുള്ളത്. സത്യത്തിന്റെ ശ്രീകോവിലില്‍ കൊളുത്തിയ ഭദ്രദീപം നിത്യഭാസ്സായിത്തന്നെ തുടരുന്നു. അഴിഞ്ഞാടിയ അധികാരവും അമിത സമ്പന്നതയും കെട്ടിയുറപ്പിച്ച അനീതിയും ശൃംഗങ്ങളെയും ഗോപുരങ്ങളെയും അനായാസേന അടിച്ചുടച്ച ആദര്‍ശധീരത ഇന്നും അവികലം പുലരുന്നുണ്ട്. അനീതിക്കും അക്രമത്തിനും അനുവദിക്കപ്പെട്ട അല്പകാലജീവിതം അദ്ഭുതങ്ങള്‍ സൃഷ്ടിച്ച് ‘അസ്തമിച്ചു’പോയതല്ലാതെ ശാശ്വതമായ ധര്‍മബോധത്തെ തകര്‍ത്തിട്ടില്ല. നവരത്‌നങ്ങള്‍ക്കും ധര്‍മസല്ലാപങ്ങള്‍ക്കും തടഞ്ഞുനിര്‍ത്താനാകാത്ത ധര്‍മത്തിന്റെ നിത്യസ്രോതസ്സ് അവിരാമം പ്രവഹിക്കുന്നു പുണ്യഭൂമിയാണ് ആഞ്ജനേയമഹാപ്രഭുവിന്റെ കര്‍മഭൂമി. ലളിതമാണ് അവിടുത്തെ ജീവിതം എങ്കിലും പ്രൗഢമാണ് അദ്ദേഹത്തിന്റെ ചിന്തകള്‍. നിസ്വാര്‍ത്ഥമാണ് അവിടുതത്തെ സേവനം. നിഷ്‌കാമമാണ് ആ മഹാപ്രഭൂവിന്റെ കര്‍മങ്ങള്‍. നിരങ്കുരമാണ് അവിടുത്തെ നിര്‍ദേശങ്ങള്‍. എന്നാല്‍ നിരഞ്ജനമാണ് ആഞ്ജനേയന്റെ സങ്കല്പങ്ങള്‍. നിശ്ചയദാര്‍ഡ്യമാണ് അവിടുത്തെ കര്‍മശക്തി. ആത്മാരാമത്വമാണ് ആ മഹാപ്രഭുവിന്റെ വിജയരഹസ്യം. ഹനുമാന്റെ സര്‍വകര്‍മങ്ങളിലും രാമസങ്കല്പം സജീവമായി നില്ക്കുന്നു. അമാനുഷികത്വവും അദ്ഭുതസിദ്ധികളും ആഞ്ജനേയന് ജന്മസിദ്ധമായിരുന്നു. ഇച്ഛാശക്തിയും ക്രിയാശക്തിയും താദാത്മ്യം പ്രാപിച്ച് ആഞ്ജനേയന്റെ ജ്ഞാനശക്തിയെ ഉദ്ദീപിപ്പിച്ചിരുന്നു. ഹനുമാന്റെ വ്യക്തിത്വവും ഗുണങ്ങളും സമശീര്‍ഷങ്ങളാണ്. ആദര്‍ശപുരുഷനായ ആഞ്ജനേയന്‍ അതിമാനുഷനും, അധിദേവനുമാണ്. അമിതബലവാനും അജയ്യനായപടയാളിയുമാണ് ആ ദിവ്യപുരുഷന്‍.. അദ്ദേഹത്തിന്റെ സേവനത്തില്‍ അന്തര്‍ലീനമായ ഒരു ദര്‍ശനമുണ്ട്. അനന്തതയിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭൂതിവിശേഷം അതില്‍ നിന്നു ലഭിക്കുന്നു. ആനന്ദം അനുഭവവേദ്യമാകുന്ന അവാച്യമായ അന്തര്‍മുഖത്വത്തിന് ചൈതന്യം പകരുന്നു.. അലസമായ ലോകത്തിന് ആഞ്ജനേയന്‍ നല്കുന്ന സിദ്ധൗഷധമാണ് കര്‍ത്തവ്യബോധം. ദുരയും ദുര്‍മതയും കൊണ്ട് ദുഷിച്ച് ലോകത്തിന് ഒരു വാനരന്‍ നല്കുന്ന മറുപടി അത്യന്ത്യം ആശ്വാസകരമാണ്. അഹന്തയറ്റ ആ ജീവിതം, അനന്തമഹിമാവാര്‍ത്ത സേവനം കൊണ്ട് ധന്യമാണ്. ആഞ്ജനേയന്റെ സിദ്ധിവൈഭവം നിസ്വാര്‍ത്ഥസേവനത്തിനുള്ള കവാടങ്ങള്‍ തുറന്നിടുന്നു. അര്‍ത്ഥമോഹമോ അനര്‍ത്ഥദോഷമോ ആ സേവനസങ്കല്പത്തെ കളങ്കപ്പെടുത്തുന്നില്ല. സമര്‍പണം കൊണ്ട് ധന്യമാകുന്ന ലക്ഷ്യബോധമാണ് ആഞ്ജനേയന്റെ സേവനമാഹാത്മ്യം. നശ്വരതയില്‍ നിന്നും അനശ്വരതയിലേക്കുള്ള ഒരു തീര്‍ത്ഥയാത്രയാണത്. പവിത്രമായ ആ സങ്കല്പത്തില്‍ അസ്തമിക്കാത്ത പാപങ്ങളില്ല. അകളങ്കമായ ആ സന്ദേശത്തില്‍ ഉയിര്‍ക്കൊള്ളാത്ത ആദര്‍ശങ്ങളില്ല. സാധാരണത്വം നഷ്ടപ്പെടാത്ത അസാധാരണത്വം ആ കര്‍മസരണിയെ സര്‍വാദരണീയമാക്കുന്നു. അതിലൂടെയുള്ള പ്രയാണം അപ്രാപ്യങ്ങളെ പ്രാപ്യങ്ങളാക്കുന്നു. ചഞ്ചലാത്വം നശിപ്പിക്കുന്നു. അചഞ്ചലത്വം സ്ഥായീഭാവം നേടുന്നു. അധര്‍മത്തിനെതിരെ വെട്ടിത്തുറന്ന അതിവിശാലമായ കര്‍ണകാണ്ഡമാണത്. നഷ്ടകഷ്ടങ്ങള്‍ ആ കര്‍മസരത്തിനെ ആശ്രദ്ധമാക്കുന്നില്ല. ആവേശവും അമിതശക്തിയും പകരുന്ന അധീശത്വം അതിനുണ്ട്. ദുര്‍ബലനെ ബലവാനാക്കുന്നു. ദുരയും ദുര്‍മോഹവും അവസാനിക്കുന്നു. ദുഷ്പ്രഭുത്വം തകര്‍ന്നടിയുന്നു. ദുരാഗ്രഹങ്ങള്‍ നശിക്കുന്നു. അഹന്തയ്ക്ക് അടി ഏല്പിക്കുന്നു. പരിഹാസങ്ങള്‍ ഒതുങ്ങുന്നു. പരിഭവത്തിനിടമില്ലാതാകുന്നു. ക്ഷുദ്രചിന്തകള്‍ അടിയുന്നു. കപടത നശിക്കുന്നു. വഞ്ചന നഞ്ചുതിന്നുന്നു. അധര്‍മത്തിന്റെ ശിലാഫലകങ്ങള്‍ തകര്‍ന്നടിഞ്ഞ് ധര്‍മത്തിന്റെ അനശ്വരദീപ്തി പരക്കുന്നു.
കര്‍മാകര്‍മവികര്‍മങ്ങളൊക്കെയം ഗ്രഹിച്ച ആഞ്ജനേയന്‍ സ്ഥിരപ്രഞ്ജനായ ഒരു കര്‍മയോഗിയായി വളര്‍ന്നു. കാമസങ്കല്പവിവര്‍ജിതമായ ആ മഹാജീവിതം എളിമകൊണ്ട് മഹിമയും വിനയം കൊണ്ട് വിശാലതയും ആര്‍ജിച്ചു. നിരാശയും നിര്‍മലനും നിരഹങ്കാരിയുമായ ആഞ്ജനേയന്‍ അത്യത്ഭുതകരമായ കര്‍മരഹസ്യം വെളിവാക്കുന്നു.
അപ്രമേയമായ മനഃസാന്നിദ്ധ്യവും, സംയമനശക്തിയും ഹനുമാന്റെ കര്‍മങ്ങളെ സുസാധ്യമാക്കിത്തീര്‍ത്തു. പ്രസാദാത്മകത്വം കൊണ്ട് അയനാലളിതമെന്ന് പ്രത്യക്ഷബോധം ജനിപ്പിക്കുമാറുള്ള കര്‍മങ്ങള്‍ പലതും സാധാരണ ലോകത്തിന് ദുഷ്‌ക്കരമുള്ളതാണ്. ഔചിത്യം കൈവെടിയാതെയുള്ള വാക്കുകളും പ്രവൃത്തികളുമാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. ആകാംക്ഷയും ആവേശവും മുഖവുരയാക്കാവുന്ന പല സംഭവങ്ങളും മിതവും സാരവുമായ വാക്കുകളിലൂടെ അവതരിപ്പിക്കുന്നതിനുള്ള അമേയപാടവം മാരുതിയുടെ പ്രത്യേകതയാണ്. മിതഭാഷിയായ ആഞ്ജനേയന്റെ വാഗ്പടുത്വം തികഞ്ഞ വാഗ്മിയെന്ന മഹത്വം അദ്ദേഹത്തിന് നേടിക്കൊടുത്തു.
അനുകരണീയനും ആദര്‍ശവാദിയുമായ ദൂതന്‍, ലളിതവും പ്രൗഢവുമായ ദൗത്യത്തിലൂടെ അദ്ധ്യാത്മവേദിയില്‍ ആദത്മാരാമാപദം വരെ വളര്‍ന്നെത്തി. ഭക്തിയുടെ പാരമ്യതയില്‍ വ്യക്തിത്വം വിലയം പ്രാപിച്ച അനുഭവമാണ് മാരുതിയില്‍ നാം ദര്‍ശിക്കുന്നത്. ഒരു യോഗിയുടെ അത്ഭുത സിദ്ധികളും ജ്ഞാനിയുടെ ദര്‍ശനവ്യാപ്തിയും ആ വ്യക്തിത്വത്തെ സമ്പൂര്‍ണമാക്കിയിരുന്നു.
ആഞ്ജനേയന് തനതായ ഒരു ജീവിത സന്ദേശമുണ്ട്. സ്വാഭാവികമായ കര്‍മശേഷിയിലൂടെ സ്വയം രൂപപ്പെട്ടതാണ് അത്. മമത വിട്ട് കര്‍മം ആചരിച്ചതുകൊണ്ടുള്ള മഹത്വം തന്നെയാണ് മാരുതി നല്കിയ സന്ദേശത്തിന്റെ രഹസ്യം. സര്‍വവും ഈശ്വരാര്‍പ്പണമാക്കിയ ത്യാഗത്തിന്റെ മഹിമകൊണ്ട് ആ വ്യക്തിത്വം സമാദരണീയമാണ്.
ശക്തിയുടെയും ശാന്തിയുടെയും പ്രതീകമാണ് മാരുതി. വിഘ്‌നഹാരിയായ മാരുതി അനേകങ്ങളുടെ മനോമന്ദിരങ്ങളില്‍ നിത്യപൂജിതനായി തെളിഞ്ഞുവിളങ്ങുന്നു. മഹാമനീഷിയും ആദികവിയുമായ വാത്മീകിയുടെ കവനമനോഹരമായ കാവ്യചിത്രം പൂജയും പുഷ്പാര്‍ച്ചനയും ഏറ്റുവാങ്ങുന്നു. ആരാധ്യമായ സങ്കല്പത്തോടുകൂടി മാത്രമേ ആഞ്ജനേയന്റെ അത്ഭുതപരാക്രമങ്ങളും ദൗത്യകൗശലങ്ങളും ചിന്തിക്കാനാവൂ. ഒരു സാധാരണ ദൂതനെ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന സാധാരണത്വമ്ല ആഞ്ജനേയന്‍ എന്ന ദൂതനിലൂടെ മനുഷ്യമനസ്സില്‍ രൂപപ്പെടുന്നത്. അസാദ്ധ്യങ്ങള്‍ സാദ്ധ്യമാകുന്ന വിശ്വാസം, അപ്രമേയങ്ങള്‍ പ്രമേയങ്ങളായ അനുഭവം, അവികലമായ സങ്കല്പം, അത്യനര്‍ഘമായ ആദര്‍ശശുദ്ധി, അപ്രതിഹതമായ ശക്തിപ്രഭാവം, നിഷ്‌കളങ്കമായ സമീപനം, കര്‍ത്തവ്യോന്മുഖമായ പ്രേരണ, ആത്മവിശ്വാസം, സുരക്ഷിതബോധം, അമാനുഷികത്വം, വിനയം, ഔചിത്യം, വിപദിധൈര്യം, ദൂരദര്‍ശിത്വം, സര്‍വോപരി സംപൂര്‍ണ വ്യക്തിത്വം കാഴ്ചവെക്കുന്ന ആത്മാരാമത്വം എന്തിനേറെ മനുഷ്യമനസ്സിനെ ഉപരിപ്ലവചിന്തകളില്‍ നിന്നും ഉദാത്തവും ഉത്തുംഗവുമായ പദവിയിലേക്ക് ഉയര്‍ത്തുന്ന ആരാധ്യമായ സങ്കല്പമാണ് ആഞ്ജനേയന്‍. നിഗമനിഗൂഢമായ ആദ്ധ്യാത്മികതയും വ്യക്തിവൈശ്യഷ്ട്യവും സമ്മേളിക്കുന്ന വ്യക്തിത്വമാണ് മാരുതിക്കുള്ളത്. ഉന്നതനായി വളരുവാനും കലപിംശരീരനായി ഏഴയുടെ എളിമയിലേക്കിറങ്ങി വരുവാനും ആഞ്ജനേയനു കഴിയും.
(തുടരും)

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies