തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറഞ്ഞ നിലയ്ക്ക് സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഇനിമുതല്‍ മുഴുവന്‍ തോതില്‍ പ്രവര്‍ത്തിക്കാം. കൊവിഡ് കേസുകള്‍ കുറഞ്ഞ് സ്കൂളുകളടക്കം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവ് ഇന്നുതന്നെ പ്രാബല്യത്തിലായതിനാല്‍ നാളെ മുതലായിരിക്കും മുഴുവന്‍ സ്ഥാപനങ്ങളും പൂര്‍ണതോതില്‍ സാധാരണ നിലയിലേക്ക് മടങ്ങുക.
Discussion about this post