തിരുവനന്തപുരം: പുളിമൂട് ശ്രീകല്ലമ്മന് ദുര്ഗ്ഗാദേവീക്ഷേത്രത്തിലെ കൊടിയേറ്റ് മേല്‍ശാന്തി ചന്ദ്രശേഖരന് പോറ്റി നിര്‍വഹിച്ചു. ഉത്സവത്തിന്റെ ഭാഗമായ ഐശ്വര്യപൂജ 4ന് വൈകിട്ട് 6ന് പുളിമൂട് ജിപിഒ ലെയിനിലുള്ള അനന്തശയനം ഹാളില്‍ ബാങ്ക് ഹാളില്‍ നടക്കും.
അഞ്ചിന് രാവിലെ ഹോരക്കാട്ട് ഇല്ലം ഈശ്വരന് നമ്പൂതിരി നവകഹോമവും അഷ്ടാഭിഷേകവും നടത്തും. തുടര്‍ന്ന് പൊങ്കാല. പൊതുപൊങ്കാലയും അന്നദാനവും പുഷ്പാര്‍ച്ചനയും കോവിഡ് കാരണം മാറ്റിവച്ചിരിക്കുകയാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് ഉച്ചക്കൊടയോടുകൂടി നട അടയ്ക്കും. സമാപ്തിപൂജ 13ന് നടത്തുമെന്ന് ഡയറക്ടര്‍ എസ്.ശങ്കരനും ചെയര്മാന് ഡോ.ടി.പി.ശങ്കരന്‍കുട്ടി നായരും അറിയിച്ചു.
Discussion about this post