തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കുന്നതായി ചിലര്‍ അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
തന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടായാല്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകില്ലെന്നും സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുമെന്നും സതീശന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമായി ചര്‍ച്ച നടത്തി ഉടന്‍ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.













