കൊച്ചി: ഡിജിറ്റല്‍ പേയ്മെന്റ് സാമ്പത്തിക സേവന ദാതാക്കളായ പേടിഎം ഉപഭോക്താക്കള്‍ക്കായി ജാക്പോട്ട് ഓഫറുകള്‍ പ്രഖ്യാപിച്ചു. കാര്‍, ആപ്പിള്‍ ഐ ഫോണ്‍, ഓപ്പോ സ്മാര്‍ട്ട് ഫോണുകള്‍, ലീഫ് ഹെഡ്ഫോണുകള്‍ എന്നിവ സമ്മാന പട്ടികയിലുണ്ട്.
ഉപയോക്താക്കള്‍ക്ക് കാഷ് ബാങ്ക് പോയിന്റുകള്‍ പ്രയോജനപ്പെടുത്തി റിവാര്‍ഡുകള്‍ നേടാം. 100 ക്യാഷ് ബാക്ക് പോയിന്റുകള്‍ ചെലവഴിച്ച് ജാക്പോട്ടില്‍ പങ്കെടുക്കാം. പേടിഎം ആപ്പ് വഴി നടത്തുന്ന പേയ്മെന്റുകളിലൂടെ ഉപയോക്താക്കള്‍ പണം ചേര്‍ക്കുക, പണം കൈമാറുക, മൊബൈല്‍ റീചാര്‍ജ് ചെയ്യുക, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുക തുടങ്ങിയ ഇടപാടുകള്‍ നടത്തുമ്പോള്‍ പോയിന്റുകള്‍ നേടാനാകും.
Discussion about this post