മൂന്നാര്‍: കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ നടപ്പിലാക്കുന്ന പിങ്ക് കഫേയുടെ പ്രവര്‍ത്തനം തുടങ്ങി. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച പിങ്ക് കഫേയുടെ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
കുടുംബശ്രീ പിങ്ക് കഫേ കിയോസ്‌കുകളുടെ ഭക്ഷണശാല ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലും പിങ്ക് കഫേ കിയോസ്‌ക്കിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. രാത്രി പതിനൊന്ന് മണി വരെ പിങ്ക് കഫേ പ്രവര്‍ത്തിക്കും. ലഘു നാടന്‍ഭക്ഷണങ്ങള്‍ക്ക് പുറമെ ഇതര ഭക്ഷണവിഭവങ്ങളും പിങ്ക് കഫേ വഴി ലഭ്യമാകും.
Discussion about this post