ഗുരുവായൂര്‍: തിയ്യന്നൂര്‍ മനയ്ക്കല്‍ കൃഷ്ണചന്ദ്രന്‍ നമ്പൂതിരി (37) ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി സ്ഥാനമേറ്റു. ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ആറ് മാസം പുറപ്പെടാശാന്തിയായി കൃഷ്ണചന്ദ്രന്‍ നമ്പൂതിരി പൂജകള്‍ നിര്‍വഹിക്കും.
രാത്രി അത്താഴപൂജയ്ക്കും തൃപ്പുകയ്ക്കും ശേഷം കാലാവധി പൂര്‍ത്തിയാക്കിയ മേല്‍ശാന്തി തെക്കേപ്പാട്ട് ജയപ്രകാശ് നമ്പൂതിരി സ്ഥാനചിഹ്നമായ താക്കോല്‍ കൂട്ടം നമസ്‌കാര മണ്ഡപത്തിലെ വെള്ളിക്കുടത്തില്‍ സമര്‍പ്പിച്ച് സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന് ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി താക്കോല്‍ കൂട്ടം പുതിയ മേല്‍ശാന്തി കൃഷ്ണചന്ദ്രന്‍ നമ്പൂതിരിക്ക് നല്‍കി.













