എറണാകുളം: തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ലെന്നു മുതിര്‍ന്ന നേതാവ് കെ.വി. തോമസ്. താന്‍ എഐസിസി അംഗമമാണെന്നും തന്നെ പുറത്താക്കാനുള്ള അധികാരം എഐസിസിക്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കു സ്ഥാനമാനങ്ങള്‍ വെറുതെ കിട്ടതല്ല. ഉറങ്ങിയത് കൊണ്ടല്ല തനിക്കു സ്ഥാനങ്ങള്‍ ലഭിച്ചത്. പാര്‍ട്ടിക്കു വേണ്ടി കഷ്ടപ്പട്ടിട്ടു തന്നെയാണ്. തന്നേക്കാള്‍ പ്രായമുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. പദവിക്കു പ്രായപരിധിയുണ്ടെങ്കില്‍ നേതൃത്വം പറയട്ടെ. താന്‍ പോകുന്നതു സിപിഎം സമ്മേളനത്തിനല്ല. സെമിനാറില്‍ പങ്കെടുക്കാനാണ്. പാര്‍ട്ടി അച്ചടക്കം എല്ലാവര്ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ശേഷം പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്ന ഭീഷണി പാര്‍ട്ടി നേതൃത്വം മുഴക്കി. ഞാന്‍ പാര്‍ട്ടിയില്‍ പെട്ടെന്നു പൊട്ടിമുളച്ചയാളല്ല. അച്ചടക്കത്തോടെയാണ് നാളിതുവരെ ഈ പാര്‍ട്ടിക്കൊപ്പം നിന്നിട്ടുള്ളത്. തന്നെ തിരുത തോമ എന്ന് വിളിച്ച് പരിഹസിച്ചു.
പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ചുമതലകളും കൃത്യമായി നിര്‍വഹിച്ചു. എന്നിട്ടും ഭീഷണിപ്പെടുത്തുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. സീറ്റ് നിഷേധിച്ചപ്പോഴും പാര്‍ട്ടിക്കെതിരായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ആരോടും അന്നും ഇന്നും സീറ്റ് ചോദിച്ചു കടുംപിടുത്തമുണ്ടായിട്ടില്ലെന്നും തോമസ് പറഞ്ഞു.
Discussion about this post